cochin
കൊച്ചിൻ ദേവസ്വം ബോർഡ് സംഘടിപ്പിച്ച അക്കിത്തം അനുസ്മരണ ചടങ്ങിൽ ആലങ്കോട് ലീലാ കൃഷ്ണൻ സംസാരിക്കുന്നു.

തൃശൂർ: മലയാള സാഹിത്യത്തിലെ ആധുനികത തുടങ്ങിയത് അക്കിത്തത്തിന്റെ കവിതകളിലൂടെയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. കൊച്ചിൻ ദേവസ്വം ബോർഡ് സംഘടിപ്പിച്ച അക്കിത്തം അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കിത്തം മലയാളത്തിന്റെ ഋഷിവര്യനായ മഹാകവിയാണ്. ഒരേ സമയം വിപ്ലവകാരിയും സന്ന്യാസിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ആത്മീയതയും ഭൗതികതയും രണ്ടും അന്യമല്ല എന്ന് അദ്ദേഹത്തിന് തന്റെ ജീവിതത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞതായും ആലങ്കോട് ലീലാകൃഷ്ണൻ കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി. നാരായണൻ, ഡോ.സി. രാവുണ്ണി, ടി.പി. നാരായണൻ, എൻ. ജ്യോതി, പി.ഡി. ശോഭന എന്നിവർ സംസാരിച്ചു.