കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ കൊവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് നഗരസഭ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. കൊവിഡ് ആനുകൂല്യത്തിന് ആവശ്യമായ പൊസറ്റീവ് സർട്ടിഫിക്കറ്റും, നെഗറ്റീവ് സർട്ടിഫിക്കറ്റും യഥേഷ്ഠം വ്യാജമായി വിതരണം ചെയ്ത സംഭവത്തിൽ അധികൃതർ അനാസ്ഥ കൈവെടിയണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ടി.ഡി വെങ്കിടേശ്വരൻ പറഞ്ഞു. സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ 500 മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നതെന്നും ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. ടി.എസ് സജീവൻ, ഒ.എൻ ജയദേവൻ, രശ്മി ബാബു, തങ്കമണി രാധാകൃഷ്ണൻ, സി. നന്ദകുമാർ, പാർവതി സുകുമാരൻ, പരമേശ്വരൻകുട്ടി എന്നിവർ സംസാരിച്ചു.