plus-one

തൃശൂർ: പ്ലസ് വൺ സപ്ലിമെന്ററി അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ട് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 28 വൈകീട്ട് 5 വരെ അപേക്ഷിക്കാം.
ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 3765 സീറ്റുകൾ ഒഴിവുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ click for Higher Secondary Admission എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കുകയില്ല.