ചേർപ്പ്: പെരുവനം ചിറയിൽ സമയബന്ധിതമായി കൃഷി പൂർത്തികരിക്കാതെ കർഷകർ നട്ടം തിരിയുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് പ്രകാരം ഈ മാസം 30നകം കൃഷി പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഒരു വിഭാഗം കർഷകർ തങ്ങളുടെ സ്ഥലങ്ങളിലെ ഏതാനും ഭാഗങ്ങൾ കൃഷി ചെയ്യാത്തതാണ് പ്രതിസന്ധി നീളുന്നതിന് കാരണമായി പറയുന്നത്. ഏക്കറോളം വരുന്ന ചിറയിലെ കൃഷി ജല സംരക്ഷണ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യ ചിറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കൊയ്ത്ത് ആരംഭിച്ചെങ്കിലും ഒരു വിഭാഗം കർഷകർ അവരുടെ സ്ഥലം കൃഷി ചെയ്യാതെ വെറുതെ ഇടുകയായിരുന്നു. ഇത് മറ്റു കർഷകർക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യമാണ്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, ചിറ സംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രദേശത്ത് എത്തിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാനായി ചിറ സംരക്ഷണ സമിതിയുടെ നിർദ്ദേശങ്ങൾ കൃഷി ഓഫീസർക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.