ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയും ക്ഷേത്രപുനരുദ്ധാരണത്തിന്റെ സുവർണ ജൂബിലിയും നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. നവതിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദേവസ്വം സംഘടിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ് ലഭിച്ച ഡോ. എം. ലീലാവതിയെ വേദിയിൽ ആദരിക്കും.