ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ വ്യാജ ഫേസ്ബുക്ക് ഐ.ഡി തയ്യാറാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പൊലീസിൽ പരാതി നൽകി. ദേവസ്വം യുട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതിനും ദേവസ്വം ഫേസ്ബുക്ക് പേജെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നവർക്കെതിരെയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് പരാതി നൽകിയത്.