medical

മെഡിക്കൽ കോളേജിൽ എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാഘോഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവുണ്ടായതിനാൽ കൂടുതൽ ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ സ്ഥാപക ദിനാഘോഷം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം. ഷീബു, ബ്രാഞ്ച് ട്രഷറർ വി.എ. ഷാജു, രാജു. പി.എഫ്, സി. സേതുമാധവൻ, കെ. ഉണ്ണിക്കൃഷ്ണൻ, എൻ. ഹരിദാസ്, മനീഷ്.സി. മോഹൻ, മനോജ് കെ.എൻ, കെ.ടി. വിനോദ്, പി.ഒ. സിജോൺ തുടങ്ങിയവർ നേതൃത്വം നൽകി.