drama

തൃശൂർ : സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് രാവിലെ പത്തിന് കണ്ണൂർ സംഘചേതനയുടെ ഭോലാറാമും വൈകീട്ട് അഞ്ചിന് സംഘകേളി പിരപ്പൻകോടിന്റെ മക്കളുടെ ശ്രദ്ധയ്ക്കും അരങ്ങിലെത്തും.

ഒക്ടോബർ 25 നാണ് പ്രൊഫഷണൽ നാടകമത്സരത്തിന് അക്കാഡമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ തുടക്കം കുറിച്ചത്. നാടക മത്സരം ഈ മാസം 29 ന് വൈകീട്ട് സമാപിക്കും. നാടക മത്സരത്തിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിലൂടെ അക്കാഡമിയുടെ പുസ്തകങ്ങളും പ്രസിദ്ധീകരണവും 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനും അക്കാഡമി അവസരമൊരുക്കിയിട്ടുണ്ട്.