എം.പി. ഭാസ്‌കരൻ നായരുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: പലസ്ഥാനമാനങ്ങളും നൽകിയപ്പോൾ സ്‌നേഹപൂർവം നിരസിച്ച നേതാവാണ് എം.പി. ഭാസ്‌കരൻ നായരെന്നും ഇത്തരം നേതാക്കളെയാണ് പുതിയ തലമുറ മാതൃകയാക്കേണ്ടതെന്നും ബെന്നി ബെഹ്‌നാൻ എം.പി. ഡി.സി.സി മുൻ പ്രസിഡന്റും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം.പി. ഭാസ്‌കരൻ നായരുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ അന്തിക്കാട്, ഒ. അബ്ദുറഹ്മാൻ, എം.പി. വിൻസെന്റ്, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സെബി കൊടിയൻ, ഡേവിസ് അക്കര തുടങ്ങിയവർ പങ്കെടുത്തു.