israവാടാനപ്പിള്ളി ഇസ്‌റ നബിദിന സാമയികം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: ഹലാൽ, നാർകോട്ടിക് വിവാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത അഭ്യൂഹങ്ങൾ മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി. വാടാനപ്പിള്ളി ഇസ്ര നബിദിന സാമയികത്തിൽ ആറാമത് സ്‌നേഹ റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌റ ട്രഷറർ ഇ.കെ ഹനീഫ ഹാജി അദ്ധ്യക്ഷനായി. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ഫൈസി ചേറ്റുവ, അബൂബക്കർ സഖാഫി വാടാനപ്പിള്ളി, പി.കെ നൂറുദ്ദീൻ സഖാഫി, ബഷീർ റഹ്മാനി കൊപ്പം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ആർ.കെ ജലാൽ ഹാജിയെ ഡോ. ഹകീം അസ്ഹരിയും ടി.എൻ പ്രതാപനും ചേർന്ന് ആദരിച്ചു.