kolam-kathikkal

എടമുട്ടത്ത് കർഷക സംഘടനകൾ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു.

എടമുട്ടം: ലക്‌നൗവിൽ നടക്കുന്ന ലക്ഷം പേരുടെ മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. കേരള കർഷക സംഘം ഏരിയ ട്രഷറർ മധു ടി.എസ് ഉദ്ഘാടനം ചെയ്തു. വി.ആർ മോഹനൻ അദ്ധ്യക്ഷനായി. ഇ.കെ തോമാസ് മാസ്റ്റർ, കെ.കെ ജിനേന്ദ്ര ബാബു, പി.വി രംഗൻ, പി.എൻ സുചിന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു.