ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് 30ന് ആരംഭിക്കും. മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്. അണ്ടത്തോട് വച്ച് രാവിലെ ഏഴിന് എൻ.കെ. അക്ബർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലൂടെയാണ് സർവീസ് നടത്തുക.