തൃപ്രയാർ: നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാല നടത്തി. നൂറ് യൂണിറ്റ് കമ്മിറ്റികൾ നവംബർ 14ന് രൂപീകരിക്കും. അതിന് മുന്നോടിയായിട്ടുള്ള ബൂത്ത് കമ്മിറ്റി യോഗങ്ങൾ 28ന് ചേരാനും, സർവേ നടപടികൾ 29ന് ആരംഭിക്കാനും തീരുമാനമായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. എ.എൻ സിദ്ധപ്രസാദ് അദ്ധ്യക്ഷനായി. സുനിൽ ലാലൂർ, അനിൽ പുളിക്കൽ, വി.ആർ വിജയൻ, നൗഷാദ് ആറ്റുപ്പറമ്പത്ത്, പി. വിനു, സി.ജി അജിത്കുമാർ, വി.ഡി സന്ദീപ് എന്നിവർ പങ്കെടുത്തു.