കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പോലും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ബെന്നി ബെഹ്നാൻ എം.പി കുറ്റപ്പെടുത്തി. ഉന്നത വിജയം നേടിയിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ കടുത്ത മാനസിക പ്രയാസത്തിലാണ്. അവരെ ഇനിയും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടി വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാെണെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു പി.എസ് കവല യൂണിറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ആദരണീയം 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. യൂണിറ്റ് പ്രസിഡന്റ് കെ.ബി മുഹമ്മദ് അഫ്‌നാൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എസ് മുജീബ് റഹ്മാൻ, ബഷീർ കൊണ്ടമ്പുള്ളി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് തൗഫീഖ്, കെ.എൻ ഷാദിയ, കെ.എസ് സുമയ്യ, കെ.എൻ നസിൽ തുടങ്ങിയവർ നേതൃത്വം നൽകി.