കൊടുങ്ങല്ലൂർ: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.എസ്.സി ഫിസിക്‌സിന് രണ്ടാം റാങ്ക് കരസ്ഥമാക്കിയ കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളേജ് വിദ്യാർത്ഥിനിയായ സി.എസ് ഹൃദ്യയെ എസ്.എൻ.ഡി.പി ലോകമലേശ്വരം ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. ലോകമലേശ്വരം തിരുവള്ളൂർ സ്വദേശിയായ ചക്കാംപറമ്പിൽ സജീവന്റെയും സുധയുടെയും മകളാണ് ഹൃദ്യ. ശാഖ പ്രസിഡന്റ് കെ.ബി വിശ്വംഭരൻ, ശാഖാ സെക്രട്ടറി കെ.എം സുരേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം പി.കെ സത്യശീലൻ, കെ.പി മനോജ്, ടി.ജി പ്രദീപ്, വത്സല രവി, ആർ.വി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.