ചാലക്കുടി: മലയിൽ മണ്ണിടിച്ചിലുണ്ടായതോടെ പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികളേയും ജീവനക്കാരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 34 കുടുംബങ്ങളെയാണ് മുൻകരുതലെന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ മാറ്റി പാർപ്പിച്ചത്. വെറ്റിലപ്പാറ 15ാം ബ്ലോക്കിലെ ടി.എസ്.ആർ ഫാക്ടറി മേഖലയിലെ ക്വാർട്ടേഴ്‌സിലുള്ളവർക്കാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. അയ്യമ്പുഴ പഞ്ചായത്ത്, റവന്യു അധികൃതർ എന്നിവരെത്തിയാണ് വീട്ടുകാരെ ഒഴിപ്പിച്ചത്. മിക്കവരും ബന്ധു വീടുകളിലേക്കാണ് മാറിയത്. ചില കുടുംബങ്ങളെ പ്ലാന്റേഷൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമാക്കി. മലയാറ്റൂർ മലയോടനുബന്ധിച്ചുള്ള ചെറിയ മലയിലായിരുന്നു മണ്ണിടിച്ചൽ. 2018 ലെ പ്രളയത്തിൽ ഈ പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായിരുന്നു.