തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിടക്കാരെ സംരക്ഷിച്ച് സാധാരണക്കാരെ കുരുതികൊടുക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. സി.പി.എമ്മിന്റെ പ്രധാന കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമാണ് കരുവന്നൂർ സഹകരണ ബാങ്ക്. വ്യാജരേഖയുണ്ടാക്കി കോടികൾ തട്ടിയെടുത്ത വൻ കിടക്കാർക്കെതിരെ ചെറുവിരലനക്കാൻ ഇന്നേവരെ സി.പി.എമ്മോ ഭരണക്കാർത്താക്കളോ തയ്യാറായിട്ടില്ല. സി.പി.എം അല്ലാത്തവരെ തിരഞ്ഞുപിടിച്ച് ഭീക്ഷണിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കരുവന്നൂരിൽ നടക്കുന്നത്. മന്ത്രിയടക്കം സി.പി.എം ഉന്നത നേതാക്കളാണ് കോടികൾ തട്ടിയ ഡയറക്ടർമാരെ ഇപ്പോഴും സംരക്ഷിക്കുന്നതെന്നും നാഗേഷ് കൂട്ടിച്ചേർത്തു.