vayalar
വയലാർ

തൃശൂർ: വയലാർ രാമവർമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം തൃശൂരിൽ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഉണ്ണി വിയ്യൂർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നടൻ ലിഷോയ്, വ്യവസായികളായ ഷൈൻ വാര്യത്ത്, ശ്രീലക്ഷമി, പി.ഒ. ഏലിയാസ് എന്നിവരെ ആദരിച്ചു. ബാബു സ്വാമി, സന്തോഷ് മനക്കൊടി എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും അരങ്ങേറി.