dd

ജാഗ്രത വേണമെന്ന് പൊലീസ്

തൃശൂർ: ജില്ലയിൽ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നു, കോടികളാണ് ഇവർ തട്ടിയെടുക്കുന്നത്. പണം നഷ്ടമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് പൊലീസും പറയുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ ജില്ലയിൽ വിവിധ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയാലായവർ നൂറുക്കണക്കിന് പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ വാഗ്ദാനങ്ങൾ നൽകി ഇടപാടുകാരെ ആകർഷിച്ച് തങ്ങളുടെ വലയിലാക്കി പരമാവധി പണം വാങ്ങി മുങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ പലരും നാണക്കേട് ഓർത്ത് കൃത്യസമയത്ത് പൊലീസിൽ പരാതി നൽകാതിരിക്കുന്നതോടെ കൂടുതൽ പേരെ ഇവർ വഞ്ചിച്ച് കടന്നു കളയുകയാണെന്ന് പൊലീസ് പറയുന്നു.

നിധി കമ്പനി, ഓൺ ലൈൻ, വ്യാപാരം വിസ തട്ടിപ്പ് തുടങ്ങി വിവിധ തരത്തിൽ തട്ടിപ്പ് നടത്തിയവരെയാണ് ജില്ലയിൽ എതാനും ആഴ്ച്ചകൾക്കുള്ളിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത നിധി കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയവരെ പിടികൂടിയതോടെ നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. 12 ശതമാനം പലിശ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഇതിൽ മൂന്നു പേരാണ് അറസ്റ്റിലായത്. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയന്തോളിലുള്ള പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. പത്ത് ലക്ഷം രൂപ നഷ്ടമായ ഒരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. സംഘത്തിൽ പതിനഞ്ചോളം പേരാണ് ഉള്ളത്. എന്നാൽ ഇതിലെ ജീവനക്കാരെ ഉപയോഗിച്ചും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം തൃശൂർ സിറ്റിപൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം അനധികൃത പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം നൽകിയിരുന്നു.

ചേലക്കരയിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രെഡിംഗ് കമ്പനിയെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് തൃശൂർ സ്വദേശികളെ കോയമ്പത്തൂരിൽ നിന്നും പിടികൂടി.


തൊഴിൽ തേടുന്നവരെ വലയിലാക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേതെന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന തൊഴിൽ ഒഴിവ് പരസ്യങ്ങളിൽ ആകർഷിക്കപ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു. സർക്കാർ മേഖലയിലുണ്ടാകുന്ന തൊഴിൽ ഒഴിവുകൾ പ്രമുഖ പത്രങ്ങളിലും എംപ്‌ളോയ്‌മെന്റ് ന്യൂസിലും പ്രസിദ്ധീകരിക്കുന്നതാണ്. തൊഴിൽ വാഗ്ദാനം നൽകി പണം ആവശ്യപ്പെടുന്ന നിരവധി സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നതിന് തെളിവുകൾ പൊലീസിന് ലഭിക്കുന്നുണ്ട്. തൊഴിൽ തേടുന്നവരെ വലയിലാക്കുന്ന വ്യാജ വെബ്‌സൈറ്റുകളും നിരവധിയാണ്.


പൊലീസ് മുന്നറിയിപ്പ്
ഓൺലൈനിൽ തൊഴിൽ അന്വേഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്: