തൃപ്രയാർ: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡി അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ സമിതി ആവശ്യപ്പെട്ടു. പെയർ ട്രോളിംഗ് തടയണമെന്നും ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സ്വാമി പട്ടരുപുരക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ടി.കെ കുട്ടൻ, ഒ.എൻ ഉണ്ണിക്കൃഷ്ണൻ, ഐ.വി വേദവ്യാസൻ, അഡ്വ. കലാധരൻ, പ്രമോദ് വെമ്പല്ലൂർ, ശശി കുട്ടംപറമ്പത്ത്, പി.വി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.