strike

കൊടുങ്ങല്ലൂർ: പതിറ്റാണ്ടുകളായി എൻഡോസൾഫാൻ കീടനാശിനിയുടെ ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാസർകോട്ടെ ജനങ്ങളുടെ അതിജീവന സമരത്തിന് സാംസ്‌കാരിക കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ശനിയാഴ്ച കൊടുങ്ങല്ലൂർ ചന്തപ്പുര എം.ഐ.ടി ഹാളിൽ നടക്കുന്ന ജില്ലാ തല ഐക്യദാർഢ്യ കൺവെൻഷൻ കവിയും എഴുത്തുകാരനുമായ അൻവർ അലി ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ നിന്ന് വൈകീട്ട് 3ന് ആരംഭിക്കുന്ന ഐക്യദാർഢ്യ റാലിയിലും തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ കൺവെൻഷനിലും കലാ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്റ് മുനീസ അമ്പലത്തറ, സമര ഐക്യദാർഢ്യ സമിതി കൺവീനർ എം. സുൽഫത്ത് എന്നിവർ ദുരിതബാധിതരുടെ പ്രശ്‌നങ്ങളും സമരത്തിന്റെ നാൾ വഴികളും പ്രതിസന്ധികളും വിശദീകരിക്കും. എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി ജില്ലാ ചെയർപേഴ്‌സൺ ടി.കെ. വാസു അദ്ധ്യക്ഷനാവും.