വാടാനപ്പിള്ളി: നബിയുടെ സ്‌നേഹ സാമ്രാജ്യം, സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ ഒരു മാസത്തോളമായി നടന്നിരുന്ന ഇസ്‌റയുടെ നബിദിനാഘോഷ പരിപാടികൾ സമാപിച്ചു. സ്‌നേഹ റസൂൽ പ്രഭാഷണം, മിലാദ് ഫെസ്റ്റ്, സ്‌നേഹാദരവ്, സ്‌നേഹ സംഗമം, സ്വലാത്ത് വാർഷികം, അന്നദാനം തുടങ്ങിയവ നടന്നു. സ്‌നേഹ സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം സനൗഫൽ ഉദ്ഘാടനം ചെയ്തു. വി.എം റാഫി സഖാഫി അദ്ധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബഷീർ അശ്രഫി ചേർപ്പ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് സി.ഐ സെബാസ്റ്റ്യൻ, കെ.സി പ്രസാദ്, ബിനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രകീർത്തന സദസും അന്നദാനവും നടന്നു. സമാപന ദുആ സമ്മേളനത്തിൽ ഇസ്‌റ പ്രസിഡന്റ് കെ.കെ ബഷീർ റഹ്മാനി അദ്ധ്യക്ഷനായി. എ.എ റഷീദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു.