വടക്കാഞ്ചേരി: അടിയന്തരമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നവംബർ രണ്ടിന് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സ്‌ചേഞ്ചിന് മുന്നിൽ സത്യഗ്രഹം നടത്തു. ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.അജിത്കുമാർ, എ.എസ് ഹംസ, വൈശാഖ് നാരായണസ്വാമി, പി.ജെ രാജു, അഖിൽ സാമുവൽ എന്നിവർ പങ്കെടുത്തു.
എക്‌സ്‌ചേഞ്ചിനായുള്ള പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ആറ് വർഷം പിന്നിടുകയാണ്. നിലവിലെ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. തൊഴിലന്വേഷകർ വെയിലും മഴയും കൊണ്ട് വരിനിൽക്കേണ്ട അവസ്ഥയാണ്.