പാവറട്ടി: പൊളിച്ച പരപ്പുഴ പാലത്തിന് സമീപം സമാന്തര റോഡ് അടിയന്തരമായി നിർമ്മിക്കണമെന്നും കാഞ്ഞാണി മുതൽ മാമബസാർ വരെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റിയുടെ ആഭിമുഖ്യത്തിൽ പെരുവല്ലുർ പരപ്പുഴയ്ക്ക് സമീപം ഉപവാസ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി.എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.എഫ് ലാൻസൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി നിസാർ മരുതയൂർ, കൺവീനർ എൻ.ജെ ലിയോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറയ്ക്കൽ, സാംസ്‌കാരിക പ്രവർത്തകൻ ദേവരാജൻ മുക്കോല തുടങ്ങിയവർ പ്രസംഗിച്ചു.