ഗുരുവായൂർ: മേൽപ്പത്തൂർ ഓഡിറ്റോറിയം ബുക്കിംഗ് നവംബർ ഒന്നിന് തുടങ്ങും. ബൂക്ക് ചെയ്യാൻ വരുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം തുടരും. ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ വരുമ്പോൾ ഡാൻസ് സ്‌കൂളിന്റെ ലെറ്റർ പാഡിൽ ഗുരുനാഥന്റെ സമ്മതപത്രവും തിരിച്ചറിയൽ കാർഡും വെക്കണം. പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കരുതണം. ഒരു സമയത്ത് ഒരു സ്‌കൂളിന്റെ ലെറ്റർ പാഡിൽ ഒരു അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഒന്നര മണിക്കൂർ സമയത്തേക്ക് 3000 രൂപയും 18 ശതമാനം ജി.എസ്.ടിയും അടക്കണ്ടേതാണ്. മേൽപ്പത്തൂർ ഓഡിറ്റോറിയം നേരത്തെ ബുക്ക് ചെയ്യുകയും കൊവിഡ് നിയന്ത്രണം കാരണം പ്രോഗ്രാം നടത്താൻ സാധിക്കാതെ വരികയും ചെയ്തവർക്ക് അടച്ച സംഖ്യ ജി.എസ്.ടി കിഴിച്ച് മടക്കി നൽകും. അടുത്ത ബുക്കിംഗിലേക്ക് ഈ സംഖ്യ ഉൾപ്പെടുത്തുന്നതല്ല. ദേവസ്വം ഓഫീസിലെ പബ്ലിക്കേഷൻ വിഭാഗത്തിലാണ് ബുക്കിംഗിനായി ബന്ധപ്പെടേണ്ടത്. ഫോൺ: 04872556335.