തൃശൂർ : അദ്ധ്യാപകരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ജില്ലാ ലേബർ ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തൃശൂർ പഴുവിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകർ സമർപ്പിച്ച പരാതിയിൽ അന്വേഷിച്ച് വിശദീകരണം സമർപ്പിക്കാൻ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി തൃശൂർ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.
1947ലെ വ്യവസായ തർക്ക നിയമ വകുപ്പ് 2 (എസ്) പ്രകാരം അദ്ധ്യാപകർ തൊഴിലാളിയെന്ന നിർവചനത്തിൽ വരുന്നതല്ലെന്നും അതിനാൽ തൊഴിൽ വകുപ്പിന് നടപടിയെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.