കൊടുങ്ങല്ലൂർ: വിവിധ പാർട്ടികളിൽ നിന്ന് നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു കൊണ്ടിരിക്കുന്നത് മഹാത്മാഗാന്ധിയേയും നെഹ്‌റുവിനെയും തമസ്‌കരിച്ച് ദേശീയ ചരിത്രം വളച്ചൊടിച്ച് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടിയാണെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാനം ചവിറ്റുകൊട്ടയിലാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ നടന്ന കൺവെഷൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ: സി.ജി. ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹ്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ടി.എം. നാസർ, അഡ്വ: വി.എം. മൊഹിയുദ്ദീൻ എന്നിവർ പ്രസംഗിച്ചു.