കൊടുങ്ങല്ലൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ദേശീയ നഗര ജീവന മിഷനും കുടുംബശ്രീയും ചേർന്ന് നഗരത്തിൽ വനിതകളുടെ ടൂവീലർ റാലിയും നഗര ശ്രീ ഉത്സവവും നടത്തി. നഗരസഭാ ടൗൺഹാളിൽ നടന്ന ഉത്സവം ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സനിൽ പദ്ധതി വിശദീകരിച്ചു. കെ.എസ്. കൈസാബ് വഴിയോര കച്ചവടക്കാർക്കുള്ള ലോൺ രണ്ടാംഘട്ട വിതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ ശാലിനി വെങ്കിടേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ശ്രീദേവി തിലകൻ, മല്ലിക സുദാസൻ, മിഷൻ മേനേജർ മിനി ജോൺ എന്നിവർ പ്രസംഗിച്ചു.