vitharanam

കെ.പി.എസ്.ടി.എ കൊടുങ്ങല്ലൂർ ഉപജില്ലാ കമ്മിറ്റിയുടെ തെർമൽ സ്‌കാനർ വിതരണം ഡി.സി.സി സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഉപജില്ലാ കമ്മിറ്റി ഉപജില്ലയിലെ 35 പ്രൈമറി വിദ്യാലയങ്ങളിൽ തെർമൽ സ്‌കാനർ വിതരണം ചെയ്തു. കോട്ടപ്പുറം സെന്റ്. മൈക്കിൾസ് എൽ.പി.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.ജെ. ദാമു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി. ദിനകരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. റാണി മേരി മാത, ടി.എം. നാസർ, ഇ.എ. മുഹമ്മദാലി, മേഴ്‌സി, ഷിക്ക്‌സി, ബീന എന്നിവർ നേതൃത്വം നൽകി.