ചാലക്കുടി: ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന യുവതികളുടെ വിവാഹത്തിന് ധനസഹായം നൽകൽ ഡിസംബർ മാസത്തിൽ ചാലക്കുടിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ലയൺസ് ക്ലസ്റ്റർ തയ്യാക്കുന്ന കമ്മ്യൂണിറ്റി മാരേജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. വിവിധ സുമനസുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അർഹരായ നിർദ്ധന യുവതികളെ കണ്ടെത്തി അവർക്ക് ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകും. അപേക്ഷകരെ കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെ സഹായവും തേടും-ഭാരവാഹികൾ പറഞ്ഞു. ഇതിൽ 10 ലക്ഷം രൂപ നൽകുന്നത് കൺവീനർ എ.ആർ രാമകൃഷ്ണനാണ്. 60ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് അദ്ദഹം നിർദ്ധനർക്ക് 10 വീടുകളും നിർമ്മിച്ച് നൽകിയിരുന്നു. എ.ആർ രാമകൃഷ്ണൻ, പ്രോഗ്രാം കൺവീനർ ജോർജ്ജ്കുട്ടി, ഡിസ്ട്രിക്ട് ഗവർണർ ജോർജ്ജ് മോറേലി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.