തൃശൂർ: ഐ.എൻ.ടി.യു.സി ജില്ലാ നേതൃ സമ്മേളനം ഇന്ന് ശ്രീശങ്കര ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് സമ്മേളനം. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ പ്രസംഗിക്കും.