ഗുരുവായൂർ: ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി ഗുരുവായൂർ സത്യഗ്രഹ നവതി ആചരണസമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് വൈകിട്ട് 4ന് ബ്രാഹ്മണ സമൂഹം ഹാളിൽ നടക്കുന്ന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. നവോത്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ഉപന്യാസം, പ്രശ്‌നോത്തരി, പ്രസംഗം എന്നീ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, പ്രസാദ് കാക്കശ്ശേരി, എ.ഒ ജഗന്നിവാസൻ കെ.ആർ അനീഷ്, തേലമ്പറ്റ വാസുദേവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.