ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സ്മൃതി സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 1 ന് വൈകീട്ട് 4 ന് ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടക്കുന്ന സത്യഗ്രഹ സ്മൃതി സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ സത്യഗ്രഹ സമരകാലത്ത് സമര ഭടന്മാരെ മർദ്ദിക്കാനും ആക്രമിക്കാനും നേതൃത്വം നൽകിയവരുടെ പിൻമുറക്കാർ ഗുരുവായൂർ സത്യഗ്രഹ സമര നവതി ആഘോഷം സംഘടിപ്പിക്കുന്നത് ചരിത്രത്തെ അപമാനിക്കലാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ്, ജില്ലാകമ്മിറ്റിയംഗം സി.സമേഷ്, ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.