കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത കരനെൽ കൃഷി വിളവെടുത്തു. എടവിലങ്ങ് കൃഷിഭവന്റെ നെൽക്കൃഷി വികസന പദ്ധതി പ്രകാരം ബാബു പടമാട്ടുമ്മൽ എന്ന കർഷകൻ പ്രത്യാശ ഇനത്തിൽ ചെയ്ത നെൽക്കൃഷിയുടെ വിളവെടുപ്പ് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ സി.എം റുബീന, ഹരിദാസൻ, ജോസിറ്റൈസ് എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു. ഒരു ഹെക്ടർ കൃഷി ചെയ്യുന്നതിന് 13,600 രൂപയാണ് കൃഷിഭവനിൽ നിന്നും കർഷകന് സബ്‌സിഡി ഇനത്തിൽ നൽകുന്നത്.