കയ്പമംഗലം: ഡി.വൈ.എഫ്.ഐ ചെന്ത്രാപ്പിന്നി എടത്തിരുത്തി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എടത്തിരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ ശുചീകരിച്ചു. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്യാമ്പ് പ്രവർത്തിച്ചിരുന്ന ക്ലാസ് മുറികളാണ് ശുചീകരിച്ചത്. പി.ടി.എ പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചെന്ത്രാപ്പിന്നി മേഖലാ പ്രസിഡന്റ് കെ.ബി സഹദ് അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ വി.ബി സജിത്ത്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.എസ് കിരൻ, എം.പി.ടി.എ പ്രസിഡന്റ് പ്രീതി നിമേഷ്, ടി.എൻ അജയ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി അംഗം സുസ്മിത, വി.എ റെജിൻ എന്നിവർ സംസാരിച്ചു.