annamanada-panchayath
വിവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന പി.കെ ശിവദാസിന്റെ രചനകളെ ആസ്പദമാക്കി കെ. രമ തയ്യാറാക്കിയ ഇങ്ങിനെയൊരാൾ ഇനി വരില്ലല്ലോ എന്ന പുസ്തക പ്രകാശനം എം.എ ബേബി നിർവഹിക്കുന്നു.

മാള: അന്നമനട പഞ്ചായത്തും വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് പി.കെ ശിവദാസ് അനുസ്മരണവും,​ സെമിനാറും,​ പുസ്തക പ്രകാശനവും നടത്തി. വിവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന പി.കെ ശിവദാസിന്റെ രചനകളെ ആസ്പദമാക്കി കെ. രമ തയ്യാറാക്കിയ ഇങ്ങിനെയൊരാൾ ഇനി വരില്ലല്ലോ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സെമിനാർ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ ടി. ശശീധരൻ ഉപഹാര സമർപ്പണവും കെ. രമ പുസ്തക പരിചയപ്പെടുത്തലും നടത്തി. ചലച്ചിത്ര അവാർഡ് നേടിയ ശ്രീരേഖ, എം.എസ്.സി റാങ്ക് നേടിയ പി.എസ് ശ്യാനന്ദ്, നെറ്റ് ബോൾ ദേശീയ താരം ചെത്സ ജോബി എന്നിവരെ ആദരിച്ചു. മാദ്ധ്യമ പ്രവർത്തക രേണു രാമനാഥ്,​ പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ്, ഒ.സി രവി, ടെസി ടൈറ്റസ്, ടി.കെ സതീശൻ, സിന്ധു ജയൻ, കെ.എ ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.