വടക്കാഞ്ചേരി: ഗവ.ഹൈസ്‌കൂളിന് സമീപമുള്ള പൊതുകിണറ്റിൽ ചാക്കുകളിൽ നിറച്ച മാലിന്യം തള്ളിയയാളെ നഗരസഭാ അധികൃതർ പിടികൂടി. സൗഹൃദ നഗറിൽ താമസിക്കുന്ന സന്ദീപ് എന്നയാളാണ് മാലിന്യം തളളിയത്. ഇയാളിൽ നിന്നും പിഴ ഈടാക്കി.