ഗുരുവായൂർ: ക്ഷേത്രത്തിൽ വെർച്ച്വൽ ക്യൂ ഒഴിവാക്കി നിർമ്മാല്യം മുതലുള്ള ദർശനത്തിന് ഭക്തർക്ക് സൗകര്യമൊരുക്കണമെന്ന് ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചോറൂൺ, അന്നദാനം എന്നിവ പുനരാരംഭിക്കണം. ലോഡ്ജുകളുടെ സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമാകുന്നതിന് സർക്കാർ നികുതി കുടിശികയിൽ ഇളവുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ പ്രകാശൻ അദ്ധ്യക്ഷനായി. സെക്രട്ടറി മോഹനകൃഷ്ണൻ ഓടത്ത്, എം.കെ നാരായണൻ നമ്പൂതിരി, സദാനന്ദൻ, കെ.പി.എ റഷീദ്, ആർ.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.