news-photo
കോമത്ത് നാരായണ പണിക്കരെ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് പൊന്നാട അണിയിക്കുന്നു.


ഗുരുവായൂർ: കോമത്ത് നാരായണ പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. 1970 ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തം ആദ്യം കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത് കോമത്ത് നാരായണ പണിക്കരായിരുന്നു. അഗ്‌നിബാധയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായാണ് ആദരിക്കൽ നടന്നത്. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് കോമത്ത് നാരായണ പണിക്കരെ പൊന്നാട അണിയിച്ച് ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, ഇ.പി.ആർ വേശാല, അഡ്വ. കെ.വി മോഹനകൃഷ്ണൻ, കെ.വി ഷാജി, അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ എന്നിവർ പങ്കെടുത്തു.