koodu-thurakkal-
സെന്റ് ജൂഡ് ദേവാലയത്തിലെ വിശുദ്ധ തദ്ദേവൂസിന്റെ 48-ാമത് തിരുനാളിനോടനുബന്ധിച്ച് വികാരി ഫാ. ബാബു അപ്പാടൻ കൂട് തുറക്കൽ കർമ്മം നടത്തുന്നു.

തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിലെ വിശുദ്ധ തദ്ദേവൂസിന്റെ 48-ാമത് തിരുനാളിനോടനുബന്ധിച്ച് വികാരി ഫാ. ബാബു അപ്പാടൻ കൂട് തുറക്കൽ കർമ്മം നടത്തി. തിരുനാൾ ദിനമായ 31ന് രാവിലെ 10.30ന് തിരുനാൾ ദിവ്യബലിക്ക് ഫാ. ജിമ്മി എടക്കളത്തൂർ നേതൃത്വം നൽകും. ഫാ. ലിൻസൻ തട്ടിൽ സന്ദേശം നൽകും. തിരുനാളിനോടനുബന്ധിച്ച് 600 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് വികാരി ഫാ. ബാബു അപ്പാടൻ, ജനറൽ കൺവീനർ സി.ജെ റോയ്‌സൺ, സോബി സി. ആന്റണി, സി.എ വിത്സൻ, ബാബു തോമസ് എന്നിവർ അറിയിച്ചു.