bank

കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് ആംബുലൻസിന്റെ താക്കോൽ പ്രസിഡന്റ് പി.ആർ ഭാസ്‌ക്കരൻ ഏറ്റുവാങ്ങുന്നു.


കാടുകുറ്റി: കാടുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സ്വപ്നം യാഥാർത്ഥ്യമായി. ആധുനിക സജ്ജീകരണങ്ങളോടുള്ള ആംബുലൻസിന്റെ സേവനം ഡിസംബറിൽ ലഭ്യമാകും. ഷോറൂമിൽ നിന്ന് ബാങ്ക് പ്രസിഡന്റ് പി.ആർ ഭാസ്‌ക്കരൻ ഭരണസമിതി അംഗങ്ങളുടേയും ബാങ്ക് സെക്രട്ടറിയുടെയും ജീവനക്കാരനായ ദിലീപിന്റേയും സാന്നിദ്ധ്യത്തിൽ താക്കോൽ ഏറ്റുവാങ്ങി. വാഹനം ഏറ്റുവാങ്ങി ഇന്റീരിയിൽ വർക്കിനായി കൊടുത്തു.