ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഈസ്റ്റ് യു.പി സ്‌കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.
കയ്പമംഗലം: ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഈസ്റ്റ് യു.പി സ്‌കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുധീപ് കുമാർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, വാർഡ് മെമ്പർ ഹേന രമേഷ്, പി.ടി.എ പ്രസിഡന്റ് സിജ സാജു, എസ്.ജി ബിന്ദു, രാമനാഥൻ കൊല്ലാറ, പ്രതാപൻ മേനോത്ത് എന്നിവർ സംസാരിച്ചു.