വടക്കാഞ്ചേരി: നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനത്തിൽ തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പതാകദിനം ആചരിച്ചു. ആചാര്യന്റെ ഛായ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് പ്രാർത്ഥന നടത്തി. ആചാര്യ സ്മരണയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് പതാക ഉയർത്തി. സെക്രട്ടറി എസ്. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ രാഹുൽ കെ.എം, യൂണിയൻ ഭാരവാഹികൾ, എൻ.എസ്. എസ് പ്രതിനിധി സഭാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.