വടക്കാഞ്ചേരി: തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള കൊണ്ടയൂർ ശാഖയുടെ വാർഷിക യോഗം തലപ്പിള്ളി യൂണിയൻ പ്രസിഡന്റ് എം.എസ് ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സജയൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി സജയൻ (പ്രസിഡന്റ്), ജയചന്ദ്രൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.