ചേർപ്പ്: സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ പുരസ്‌കാരം ലഭിച്ച സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ചേർപ്പ് സുഹൃത്ത് സംഘവും സർഗ സാംസ്‌കാരിക സമിതിയും ചേർന്ന് ആദരിച്ചു. ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന സമാദരണ ചടങ്ങ് മേളപ്രമാണി പെരുവനം സതീശൻ മാരാർ ഉദ്ഘാടനം ചെയ്തു. സർഗ സാംസ്‌കാരിക സമിതി ചെയർമാൻ ശ്രീനിവാസൻ കോവാത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് വിദ്യാധരൻ മാസ്റ്ററെ പൊന്നാട അണിയിച്ചു. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ എ.ആർ പ്രവീൺ കുമാർ, കെ.ബി പ്രമോദ്, ടി.ടി പോൾ, പി.കെ ഉണ്ണിക്കൃഷ്ണൻ, യു. ഉമേഷ് നായർ, കെ.പി വിഷ്ണു, ശ്രേയസ് വി. കുമാർ, ആൽഫ്രഡ് ജോമോൻ, നിരഞ്ജന വിലാസ് എന്നിവർ പ്രസംഗിച്ചു.