കുന്നംകുളം: ഈ വർഷത്തെ എസ്.എസ്.എഫ് കേരള സാഹിത്യോത്സവിലേയ്ക്ക് ജില്ലയെ പ്രതിനിധീകരിച്ച് മാപ്പിളപ്പാട്ട് രചനാ മത്സരത്തിൽ പങ്കെടുത്ത പാവറട്ടി സെക്ടറിലെ വെട്ടിക്കൽ യൂണിറ്റ് പ്രസിഡന്റ് പെരുമ്പിലാവ് മർക്കസുൽ ഹുദ ദഅ്‌വ കോളേജ് വിദ്യാർത്ഥി അബൂതാഹിർ വെൺമേനാടിനെ ആദരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ ഉപഹാരം നൽകി. മറ്റു ഉസ്താദുമാരും കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.