കൊടുങ്ങല്ലൂർ: സി.പി.ഐ പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന തട്ടാൻ പടിക്കൽ ടി.കെ മണിരാജ് (75) നിര്യാതനായി. ദീർഘ കാലം പാർട്ടി മണ്ഡലം കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. നിരവധി അമേച്വർ നാടകങ്ങളിൽ നടനായി വേഷമിട്ട മണി രാജ് ഉടുക്ക് കൊട്ട് കലാകാരനായിരുന്നു. പ്രോഗ്രസീവ് ആർട്സ് സൊസൈറ്റി ഉൾപ്പെടെ സാംസ്കാരിക സംഘടനകളുടെ പ്രവർത്തകനും ഓണക്കളിയുടെയും നാടൻ പാട്ടുകളുടെയും സംഘാടകനുമായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമക്കൾ : സന്തോഷ്, വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാപ്പാറ ക്രിമറ്റോറിയത്തിൽ.