വിതുര: വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ഇവിടെ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ പഞ്ചായത്ത് പ്രസിഡന്റും ആദിവാസി കോൺഗ്രസ് ജില്ലാ നേതാവുമായിരുന്ന എൽ.വി. വിപിൻ പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നഭിന്നതയെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാർഡ് രൂപീകരിച്ച ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണയും സി.പി.ഐ വിജയിച്ച വാർഡ് ഇത്തവണ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 17 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്: 9, യു.ഡി.എഫ്: 6, ബി.ജെ.പി:2 ഇങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.