വിതുര: കല്ലാർ വട്ടക്കയത്തിൽ മുങ്ങിമരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്
ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും സംഘടിപ്പിച്ചു. കല്ലാറിലും പൊന്മുടിയിലും എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പൊലീസിന്റെ വാഹനപരിശോധന ശക്തമാക്കുക, പൊന്മുടിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, തിരുവനന്തപുരം- പൊന്മുടി റോഡ് നാലുവരിപ്പാതയാക്കുക. പൊന്മുടി, മീൻമുട്ടി, പേപ്പാറ, ബോണക്കാട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂറിസം പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ വട്ടക്കയത്തിന് സമീപം ധർണയും നടത്തി.
വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ണറ വിജയൻ അദ്ധ്യക്ഷത വഹിച്ചു. കല്ലാർ വാർഡ് മെമ്പർ സുനിതകുമാരി, ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എസ്. സതീഷ്ചന്ദ്രൻ നായർ, അറപ്പുര ജി. ഗിരീശൻ നായർ, പൊൻപാറ സതീശൻ, ബി.എൽ. മോഹനൻ, പൂതംകുഴി ചന്ദ്രൻ, മധുമോഹനൻ നായർ, കല്ലാർ വിക്രമൻ, തിരുമംഗലം മുരുകേശൻ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.