ചിറയിൻകീഴ്: സർവീസ് പരീക്ഷയിൽ 147-ാം റാങ്ക് നേടിയ വെയിലൂർ സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറിന്റെയും എസ്.ബീനകുമാരി ദമ്പതികളുടെയും മകളുമായ ശില്പ എ.ബിയെ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയും രാജീവ്ഗാന്ധി കൾചറൽ ഫോറവും അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉപഹാരം നൽകി.ഫോറം ഭാരവാഹികളും കോൺഗ്രസ് നേതാക്കളുമായ വി. കെ.ശശിധരൻ, ബിജു ശ്രീധർ, സി.എച്ച്.സജീവ്, കെ.ഓമന, മാടൻവിള നൗഷാദ്, എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ,എസ്.വസന്തകുമാരി, ഉണ്ണികൃഷ്ണൻനായർ,വിഷ്ണു മുരുക്കുംപുഴ, ഭരത്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.